Kerala Financial Corporation Recruitment 2026 - Apply Online for Accounts Executive, Credit Officer, Manager & Other Posts | Free Job Alert @ kfc.org

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് ഓഫീസർ, മാനേജർ തുടങ്ങി 24 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC)
  • തൊഴിൽ തരം: കേരള സർക്കാർ (കരാർ അടിസ്ഥാനം)
  • ആകെ ഒഴിവുകൾ: 24
  • അപേക്ഷാ രീതി: ഓൺലൈൻ
  • അവസാന തീയതി: 18 ഏപ്രിൽ 2026

ഒഴിവുകളുടെ വിവരങ്ങൾ

തസ്തിക ഒഴിവുകൾ ശമ്പളം (പ്രതിമാസം)
മാനേജർ (ജനറൽ) 01 ₹76,600 - ₹1,42,200
ഡെപ്യൂട്ടി മാനേജർ (ജനറൽ) 04 ₹65,800 - ₹1,25,200
ക്രെഡിറ്റ് ഓഫീസർ 05 ₹50,000
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 07 ₹30,000 - ₹40,000
ടെക്നിക്കൽ അഡ്വൈസർ 03 ₹40,000
ഓഫീസ് എക്സിക്യൂട്ടീവ് 03 ₹20,000
ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ 01 ₹25,000

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ യോഗ്യതകളാണ് നിശ്ചയിച്ചിരിക്കുന്നത്:

1. ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ (Business Development Officer)
  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
  • മാർക്കറ്റിംഗ് രംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • എഞ്ചിനീയറിംഗ് ബിരുദധാരികൾക്കോ MBA ഉള്ളവർക്കോ മുൻഗണന ലഭിക്കും.
2. ഓഫീസ് എക്സിക്യൂട്ടീവ് (Office Executive)
  • ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • ടൈപ്പിംഗ് പരിജ്ഞാനവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
  • KGTE ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (Higher), കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് (Higher) എന്നിവ പാസായിരിക്കണം.
3. ക്രെഡിറ്റ് ഓഫീസർ (Credit Officer)
  • ബിരുദവും ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ ക്രെഡിറ്റ് അപ്രൈസൽ വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിലുള്ള അറിവും മികച്ച ഡ്രാഫ്റ്റിംഗ് സ്കില്ലും ഉണ്ടായിരിക്കണം.
4. അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (Accounts Executive)
  • CA/CMA ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
  • GST ഫയലിംഗ്, ഇൻകം ടാക്സ്, ബാലൻസ് ഷീറ്റ് തയ്യാറാക്കൽ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
5. ടെക്നിക്കൽ അഡ്വൈസർ (Technical Advisor)
  • ഫസ്റ്റ് ക്ലാസ്സോടെ പാസായ BE/B.Tech (സിവിൽ/മെക്കാനിക്കൽ) ബിരുദം.
  • സാങ്കേതിക മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം (അധ്യാപന പരിചയം പരിഗണിക്കില്ല).
6. മാനേജർ - ജനറൽ (Manager)
  • ബിരുദവും CAIIB അല്ലെങ്കിൽ BE/B.Tech/MBA/LLB യോഗ്യതയും.
  • അല്ലെങ്കിൽ ACA/FCA/ACMA/FCMA/ACS അംഗത്വം.
  • ഏഴ് വർഷത്തെ പ്രവൃത്തിപരിചയം (ഇതിൽ 2 വർഷം ഓഫീസർ കേഡറിൽ ബാങ്ക്/FI-കളിൽ ആയിരിക്കണം).
7. ഡെപ്യൂട്ടി മാനേജർ - ജനറൽ (Deputy Manager)
  • ബിരുദം/BE/B.Tech/MBA/LLB എന്നിവയോടൊപ്പം JAIIB അല്ലെങ്കിൽ CA/CMA/CS.
  • അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം (ഇതിൽ 1 വർഷം ഓഫീസർ കേഡറിൽ ബാങ്ക്/FI-കളിൽ ആയിരിക്കണം).
  • പ്രായപരിധി: തസ്തികകൾക്കനുസരിച്ച് 35 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കായി എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തുന്നതാണ്. 

എങ്ങനെ അപേക്ഷിക്കാം?

  1. KFC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.kfc.org
  2. 'Careers' എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക. 
  3. ഓൺലൈൻ അപേക്ഷാ ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക. 
  4. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

IMPORTANTS LINKS
Official Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments