പ്രധാന തീയതികൾ
- വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 13 മാർച്ച് 2026
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16 ഏപ്രിൽ 2026
ഒഴിവുകളുടെ വിവരങ്ങൾ
വിജ്ഞാപന പ്രകാരം താഴെ പറയുന്ന തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്:
- തസ്തികയുടെ പേര്: സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ
- ആകെ ഒഴിവുകൾ: 01
- ശമ്പളം: പ്രതിമാസം ₹80,000 മുതൽ ₹2,20,000 വരെ (Pay Scale: Rs. 80,000 - 2,20,000)
യോഗ്യതാ മാനദണ്ഡങ്ങൾ
അപേക്ഷകർക്ക് താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം:
- വിദ്യാഭ്യാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI) അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICWAI) അംഗമായിരിക്കണം.
- പ്രവൃത്തിപരിചയം: സർക്കാർ സ്ഥാപനങ്ങളിലോ പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങളിലോ ഫിനാൻസ്/അക്കൗണ്ടിംഗ് മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി: അപേക്ഷകർക്ക് 42 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യരായ ഉദ്യോഗാർത്ഥികളെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്:
- എഴുത്തുപരീക്ഷ (Written Test)
- ഗ്രൂപ്പ് ഡിസ്കഷൻ (Group Discussion)
- പ്രസന്റേഷൻ
- പേഴ്സണൽ ഇന്റർവ്യൂ
തിരഞ്ഞെടുപ്പിൽ 85% മാർക്ക് പരീക്ഷയ്ക്കും 15% മാർക്ക് ഇന്റർവ്യൂവിനുമാണ് നൽകുന്നത്.
അപേക്ഷാ ഫീസ്
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസിന്റെ ആവശ്യമില്ല. താല്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്‌മെന്റിന് (recruitment 2025) ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷാ നടപടികൾ താഴെ നൽകുന്നു:
- ആദ്യമായി കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.cochinport.gov.in) സന്ദർശിക്കുക.
- 'Recruitment' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിജ്ഞാപനം പൂർണ്ണമായും വായിക്കുക.
- ഓൺലൈൻ അപേക്ഷാ ഫോം കൃത്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ (സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്) അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
