- സ്ഥാപനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
- തസ്തിക: സിവിൽ സർവീസസ് എക്സാമിനേഷൻ
- ആകെ ഒഴിവുകൾ: 933
- ശമ്പളം: പ്രതിമാസം 56,100 രൂപ മുതൽ
- അപേക്ഷാ രീതി: ഓൺലൈൻ
പ്രധാന തീയതികൾ
| വിവരണം | തീയതി |
|---|---|
| അപേക്ഷ ആരംഭിക്കുന്നത് | 04 ഫെബ്രുവരി 2026 |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 24 ഫെബ്രുവരി 2026 |
| പ്രാഥമിക പരീക്ഷ (Preliminary Exam) | 24 മെയ് 2026 |
യോഗ്യതാ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി.ഇ, ബി.ടെക് ബിരുദധാരികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി: അപേക്ഷകർക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. 32 വയസ്സ് കവിയാൻ പാടില്ല (01 ഓഗസ്റ്റ് 2026 അടിസ്ഥാനമാക്കി). അതായത്, ഉദ്യോഗാർത്ഥി 1994 ഓഗസ്റ്റ് 2-ന് മുൻപോ 2005 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃതമായ പ്രായശിവ്വ് അർഹരായവർക്ക് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്‌മെന്റ് 2025-26 പ്രകാരം നാല് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്:
- പ്രാഥമിക പരീക്ഷ (Preliminary Examination)
- പ്രധാന പരീക്ഷ (Main Examination)
- ഇന്റർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ്
- രേഖകളുടെ പരിശോധന (Document Verification)
അപേക്ഷാ ഫീസ്
- സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ: ഫീസ് ഇല്ല.
- മറ്റുള്ളവർക്ക്: 100 രൂപ.
- ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം.
തസ്തികകൾ
ഈ വിജ്ഞാപനത്തിലൂടെ ഐ.എ.എസ്, ഐ.പി.എസ് എന്നിവയ്ക്ക് പുറമെ താഴെ പറയുന്ന പ്രധാന സർവീസുകളിലേക്കും നിയമനം നടക്കുന്നു:
- ഇന്ത്യൻ ഫോറിൻ സർവീസ് (IFS)
- ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്
- ഇന്ത്യൻ പോസ്റ്റൽ സർവീസ്
- ഇന്ത്യൻ റെവന്യൂ സർവീസ് (Income Tax & Customs)
- റെയിൽവേ മാനേജ്‌മെന്റ് സർവീസ്
- ഡൽഹി, ആൻഡമാൻ നിക്കോബാർ സിവിൽ സർവീസ് (DANICS)
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഫെബ്രുവരി 24-ന് മുൻപായി UPSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
