​ആരോഗ്യ കേരളം റിക്രൂട്ട്മെന്റ് 2026: സ്റ്റാഫ് നഴ്സ്, ജില്ലാ കോ-ഓർഡിനേറ്റർ നിയമനം

കേരള സർക്കാരിന് കീഴിലുള്ള നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) - ഡിസ്ട്രിക്റ്റ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി (DHFWS), തൃശൂർ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.  കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

പ്രധാന തസ്തികകളും യോഗ്യതകളും

  • 1. ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ (RBSK & Adolescent Health):
    • M.Sc. നഴ്‌സിംഗ് പാസായിരിക്കണം.
    • കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
    • കമ്പ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
    • M.Sc. നഴ്‌സിംഗ് ഉള്ളവരുടെ അഭാവത്തിൽ, 3 വർഷത്തെ പരിചയസമ്പത്തുള്ള B.Sc. നഴ്‌സിംഗ് ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്.
  • 2. സ്റ്റാഫ് നേഴ്‌സ് (Palliative Care):
    • GNM അല്ലെങ്കിൽ B.Sc. നഴ്‌സിംഗ് ബിരുദം ഉണ്ടായിരിക്കണം.
    • BCCPN കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
    • കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

ശമ്പളവും പ്രായപരിധിയും

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് പ്രതിമാസം 30,000 രൂപയും, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് 20,500 രൂപയുമാണ് ശമ്പളം.

അപേക്ഷകർക്കുള്ള പ്രായപരിധി 2026 ജനുവരി 30-ന് 40 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷിക്കേണ്ട രീതി 

ഈ തസ്തികകളിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 14 ആണ്. ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഘട്ടങ്ങൾ:

  • ആദ്യമായി ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.arogyakeralam.gov.in സന്ദർശിക്കുക.
  • വെബ്‌സൈറ്റിലെ 'Recruitment' വിഭാഗത്തിൽ നിന്നും ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
  • നൽകിയിട്ടുള്ള ലിങ്ക് വഴി ഗൂഗിൾ ഫോമിൽ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ (ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്) അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ഈ റിക്രൂട്ട്‌മെന്റിന് ആവശ്യമില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷാ സമയത്തോ അഭിമുഖ സമയത്തോ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ കരുതേണ്ടതാണ്.

IMPORTANTS LINKS
Official Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments