ഒഴിവുകളുടെ വിവരങ്ങൾ
| തസ്തിക | ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) |
|---|---|
| ഒഴിവുകളുടെ എണ്ണം | 01 |
| ജോലി സ്ഥലം | തിരുവനന്തപുരം, കേരളം |
| ശമ്പളം | പ്രതിമാസം ₹75,000 (Consolidated) |
പ്രധാന യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ ചാർട്ടേഡ് അക്കൗണ്ടന്റ് (CA) യോഗ്യതയുള്ളവരായിരിക്കണം.
- പ്രവൃത്തിപരിചയം: ഫിനാൻഷ്യൽ അല്ലെങ്കിൽ അക്കൗണ്ട്സ് വിഭാഗത്തിൽ സീനിയർ മാനേജീരിയൽ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങളിലെ പരിചയം അഭികാമ്യം.
- പ്രായപരിധി: 50 വയസ്സിൽ താഴെയായിരിക്കണം. വിരമിച്ച പ്രൊഫഷണലുകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഓഫ്ലൈനായി (തപാൽ വഴി) വേണം അപേക്ഷിക്കാൻ.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ
- വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (SSLC)
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ
- ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള കോൺടാക്റ്റ് സർട്ടിഫിക്കറ്റ് (6 മാസത്തിനുള്ളിൽ എടുത്തത്)
- തിരിച്ചറിയൽ രേഖയുടെ പകർപ്പ്
അപേക്ഷ അയക്കേണ്ട വിലാസം:
Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Thiruvananthapuram - 695010.
പ്രധാന തീയതികൾ
- അപേക്ഷാ നടപടികൾ ആരംഭിച്ചത്: 22.01.2026
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 11.02.2026
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്:
- രേഖകളുടെ പരിശോധന (Document Verification)
- നേരിട്ടുള്ള അഭിമുഖം (Personal Interview)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ക്ലീൻ കേരള കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Application Form | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
