- സ്ഥാപനം: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)
- ഒഴിവുകൾ: 260
- ജോലി സ്ഥലം: കൊച്ചി, കേരളം
- അപേക്ഷാ രീതി: ഓൺലൈൻ
- അവസാന തീയതി: 2026 ഫെബ്രുവരി 16
- ഒഴിവുകളുടെ വിശദാംശങ്ങൾ
വിവിധ ട്രേഡുകളിലായി നിലവിലുള്ള ഒഴിവുകൾ താഴെ നൽകുന്നു:
A. ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (113 ഒഴിവുകൾ)
- ഷീറ്റ് മെറ്റൽ വർക്കർ: 64
- വെൽഡർ: 49
B. ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് (147 ഒഴിവുകൾ)
| ട്രേഡ് | ഒഴിവുകൾ |
|---|---|
| ഫിറ്റർ | 39 |
| ഇലക്ട്രീഷ്യൻ | 21 |
| മെക്കാനിക് ഡീസൽ | 16 |
| മെക്കാനിക് മോട്ടോർ വെഹിക്കിൾ | 16 |
| ഇലക്ട്രോണിക് മെക്കാനിക് | 13 |
| പെയിന്റർ | 11 |
| മഷിനിസ്റ്റ് | 10 |
| ക്രയിൻ ഓപ്പറേറ്റർ | 06 |
| ഇൻസ്ട്രുമെന്റ് മെക്കാനിക് | 06 |
| പ്ലംബർ | 05 |
| ഷിപ്പ്‌റൈറ്റ് വുഡ് | 04 |
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് (SSLC) ജയിച്ചിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (NTC - National Trade Certificate) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രവൃത്തി പരിചയം: അപേക്ഷിക്കുന്ന ട്രേഡിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
പ്രായപരിധി: 45 വയസ്സ് കവിയാൻ പാടില്ല (1981 ഫെബ്രുവരി 8-ന് ശേഷം ജനിച്ചവർ ആയിരിക്കണം). എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 23,300 രൂപ ശമ്പളമായി ലഭിക്കും. ഇതുകൂടാതെ അധിക ജോലി സമയത്തിന് (Extra hours) പ്രതിമാസം 5,830 രൂപ വരെ കോമ്പൻസേഷനും ലഭിക്കുന്നതാണ്. മുൻപ് പ്രവൃത്തി പരിചയമുള്ളവർക്ക് ഉയർന്ന വേതനം ലഭിക്കാനും സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ
പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 100 മാർക്കിനായിരിക്കും പ്രാക്ടിക്കൽ ടെസ്റ്റ്. കൊച്ചിയിലായിരിക്കും പരീക്ഷ നടക്കുന്നത്. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെയാണ് പരീക്ഷയ്ക്ക് വിളിക്കുക.
അപേക്ഷാ ഫീസ്
- ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്: 300 രൂപ
- എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ: ഫീസില്ല
എങ്ങനെ അപേക്ഷിക്കാം?
- കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.cochinshipyard.in) സന്ദർശിക്കുക.
- 'Career' വിഭാഗത്തിൽ പോയി 'Workmen' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- വിജ്ഞാപനം പൂർണ്ണമായും വായിച്ച ശേഷം 'Apply Online' ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
- ആവശ്യമായ രേഖകൾ (ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ) അപ്‌ലോഡ് ചെയ്യുക.
- ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക.
പ്രധാന തീയതികൾ: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത് 2026 ജനുവരി 21 മുതൽ ഫെബ്രുവരി 16 വരെയാണ്.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
