വിജ്ഞാപന നമ്പർ: 303/R1/2025/KDRB
തിയതി: 31.12.2025
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (KDRB) തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ഡിസംബർ 31-ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജനറൽ ഒഴിവുകളും വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള (NCA) സ്പെഷ്യൽ റിക്രൂട്ട്‌മെന്റുകളും ഇതിൽ ഉൾപ്പെടുന്നു . നാദസ്വരം, തകിൽ, മെഡിക്കൽ ഓഫീസർ, എൽ.ഡി ക്ലാർക്ക്, സ്ട്രോങ്ങ് റൂം ഗാർഡ്, എഞ്ചിനീയറിംഗ്, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഹിന്ദു ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
Notification Details
വിവിധ കാറ്റഗറികളിലായി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
1. ജനറൽ ഒഴിവുകൾ & ബൈ ട്രാൻസ്ഫർ
| Cat. No. | തസ്തിക | ദേവസ്വം | ശമ്പളം (₹) | ഒഴിവ് |
|---|---|---|---|---|
| 076/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | 23,000 - 50,200 | 15 |
| 077/2025 | മെഡിക്കൽ ഓഫീസർ (ആയുർവേദ) | കൊച്ചിൻ | 55,200 - 115,300 | 1 |
| 078/2025 | എൽ.ഡി ടൈപ്പിസ്റ്റ് (By Transfer) | കൊച്ചിൻ | 26,500 - 60,700 | 1 |
2. എൻ.സി.എ (NCA) ഒഴിവുകൾ - സംവരണ വിഭാഗങ്ങൾക്ക് മാത്രം
താഴെ പറയുന്ന തസ്തികകൾ നിശ്ചിത സമുദായങ്ങളിൽപ്പെട്ടവർക്ക് (SC, OBC, EWS, ST, Hindu Nadar, Ezhava) വേണ്ടി മാത്രം നീക്കിവെച്ചിട്ടുള്ളതാണ്.
| Cat. No. | തസ്തിക | ദേവസ്വം | വിഭാഗം | ഒഴിവ് |
|---|---|---|---|---|
| 079/2025 | സ്ട്രോങ്ങ് റൂം ഗാർഡ് | തിരുവിതാംകൂർ | SC | 5 |
| 080/2025 | ടക്കിൽ (നാദസ്വരം) | തിരുവിതാംകൂർ | Ezhava | |
| 081/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | Ezhava | 1 |
| 082/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | EWS | 1 |
| 083/2025 | തകിൽ കം വാച്ചർ | തിരുവിതാംകൂർ | SC | 1 |
| 084/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | Ezhava | 7 |
| 085/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | EWS | 4 |
| 086/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | SC | 6 |
| 087/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | ST | 1 |
| 088/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | OBC | 2 |
| 089/2025 | നാദസ്വരം കം വാച്ചർ | തിരുവിതാംകൂർ | Hindu Nadar | 1 |
| 090/2025 | എൽ.ഡി ക്ലാർക്ക് | ഗുരുവായൂർ | OBC | 2 |
| 091/2025 | വാച്ച്‌മാൻ | ഗുരുവായൂർ | OBC | 1 |
| 092/2025 | അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) | ഗുരുവായൂർ | EWS | 1 |
| 093/2025 | നഴ്സിംഗ് അസിസ്റ്റന്റ് (Male) | ഗുരുവായൂർ | EWS | 1 |
| 094/2025 | നഴ്സിംഗ് അസിസ്റ്റന്റ് (Female) | ഗുരുവായൂർ | EWS | 1 |
| 095/2025 | ക്ലാർക്ക് / ജൂനിയർ ദേവസ്വം ഓഫീസർ | കൊച്ചിൻ | OBC | 1 |
| 096/2025 | ക്ലാർക്ക് / ജൂനിയർ ദേവസ്വം ഓഫീസർ | കൊച്ചിൻ | Hindu Nadar | 1 |
| 097/2025 | എൽ.ഡി ക്ലാർക്ക് | കൂടൽമാണിക്യം | SC | 1 |
Age Limit Details
- നാദസ്വരം/തകിൽ തസ്തികകൾ: 18-36 (ജനറൽ), 18-39 (OBC, Ezhava, Hindu Nadar), 18-41 (SC/ST) .
- മെഡിക്കൽ ഓഫീസർ: 24-40 വയസ്സ് (02.01.1985 - 01.01.2001)
- സ്ട്രോങ്ങ് റൂം ഗാർഡ് (SC): 18-41 വയസ്സ്.
- അസിസ്റ്റന്റ് എൻജിനീയർ (EWS): 25-36 വയസ്സ് .
- എൽ.ഡി ടൈപ്പിസ്റ്റ് (By Transfer): 18-56 വയസ്സ് (സർവീസിലുള്ളവർക്ക് മാത്രം.
- ക്ലാർക്ക് / വാച്ച്‌മാൻ (ഗുരുവായൂർ/കൊച്ചിൻ): 18-39 (OBC/Hindu Nadar), 18-45 (SC - കൂടൽമാണിക്യം).
Educational Qualifications
- നാദസ്വരം/തകിൽ തസ്തികകൾ: അതാത് വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്. (ചില NCA പോസ്റ്റുകൾക്ക് കലാപീഠം സർട്ടിഫിക്കറ്റ് നിർബന്ധമാണ്).
- മെഡിക്കൽ ഓഫീസർ (ആയുർവേദ): അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എ.എം.എസ് (BAMS) ബിരുദം, തിരു-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ എ ക്ലാസ് രജിസ്ട്രേഷൻ.
- സ്ട്രോങ്ങ് റൂം ഗാർഡ്: പ്ലസ് ടു വിജയം. ഉയരം 165 സെ.മീ, നെഞ്ചളവ് 81 സെ.മീ.
- എൽ.ഡി ക്ലാർക്ക് (ഗുരുവായൂർ): പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം.
- ക്ലാർക്ക് (കൊച്ചിൻ / കൂടൽമാണിക്യം): എസ്.എസ്.എൽ.സി (SSLC).
- അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിംഗിൽ ബിരുദം.
- നഴ്സിംഗ് അസിസ്റ്റന്റ്: ഏഴാം ക്ലാസ് വിജയം + 2 വർഷത്തെ പ്രവൃത്തി പരിചയം.
- വാച്ച്‌മാൻ: ഏഴാം ക്ലാസ് വിജയം.
Salary Details
- മെഡിക്കൽ ഓഫീസർ / അസി. എൻജിനീയർ: ₹ 55,200 - 115,300.
- എൽ.ഡി ടൈപ്പിസ്റ്റ് / സ്ട്രോങ്ങ് റൂം ഗാർഡ് / ക്ലാർക്ക് (ഗുരുവായൂർ/കൊച്ചിൻ): ₹ 26,500 - 60,700.
- നാദസ്വരം / തകിൽ / വാച്ച്‌മാൻ: ₹ 23,000 - 50,200.
- ടക്കിൽ (നാദസ്വരം) (Cat 080/2025): ₹ 19,000 - 43,600.
- നഴ്സിംഗ് അസിസ്റ്റന്റ്: ₹ 23,700 - 52,600 .
- എൽ.ഡി ക്ലാർക്ക് (കൂടൽമാണിക്യം): ₹ 18,000 - 41,500.
How to Apply?
ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം:
- Website: www.kdrb.kerala.gov.in സന്ദർശിക്കുക.
- Registration: "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) പൂർത്തിയാക്കുക. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ വഴി ലോഗിൻ ചെയ്യാം.
- Fee Payment: അപേക്ഷാ ഫീസ് ഓൺലൈനായി (Net Banking/Card) അടയ്ക്കുക.
- General/OBC/EWS (ചില തസ്തികകൾക്ക്): ₹ 300 - 1000.
- SC/ST (ചില തസ്തികകൾക്ക്): ₹ 200 - 250.
- Documents: ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്), ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.
- Confirmation: അപേക്ഷ സമർപ്പിച്ച ശേഷം പ്രൊഫൈലിലെ 'Print' ഓപ്ഷൻ വഴി അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കുക.
