മെഡിക്കൽ കോളേജ് സെക്യൂരിറ്റി സ്റ്റാഫ് നിയമനം

അടിയന്തിര നിയമന അറിയിപ്പ്: മെഡിക്കൽ കോളേജ് സെക്യൂരിറ്റി സ്റ്റാഫ് (വാക്ക്-ഇൻ ഇന്റർവ്യൂ)

ഓൺലൈൻ അപേക്ഷകളോടൊപ്പം, ചില സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അടിയന്തിര നിയമനങ്ങളും നടക്കുന്നുണ്ട്.അത്തരത്തിൽ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒഴിവ് വിവരങ്ങൾ:

  • തസ്തിക: സെക്യൂരിറ്റി സ്റ്റാഫ് (കരാർ അടിസ്ഥാനത്തിൽ)
  • സ്ഥലം: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി, സർജിക്കൽ വാർഡ്.
  • പ്രായപരിധി: 2025 ഒക്ടോബർ ഒന്നിന് 50 വയസ്സ് കവിയരുത്.
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484-2754000.

യോഗ്യത മാനദണ്ഡം:

കേന്ദ്ര പ്രതിരോധ സേനകളായകരസേന, നാവിക സേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയിലേതെങ്കിലും സേനാവിഭാഗത്തിൽ നിന്നും കുറഞ്ഞത് പതിനഞ്ച് വർഷത്തെ സേവനമെങ്കിലും പൂർത്തിയാക്കിയവരും പെൻഷനോട് കൂടി വിരമിച്ചവരുമായിരിക്കണം.

  • കരസേനയിലെ നായിബ് സുബേദാർ അല്ലെങ്കിൽ സുബേദാർ റാങ്കിലോ മറ്റ് പ്രതിരോധ സേനകളിലെ തത്തുല്യ റാങ്കുകളിലോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
  • ഈ റാങ്കുകളിലുള്ളവരുടെ അഭാവത്തിൽ, കരസേനയിലെ ഹവിൽദാർ റാങ്കിലോ മറ്റ് പ്രതിരോധ സേനകളിൽ നിന്ന് തത്തുല്യ റാങ്കിലോ കുറഞ്ഞത് 15 വർഷത്തെ സേവനമെങ്കിലും പൂർത്തിയാക്കി പെൻഷൻപറ്റിയവരെയും പരിഗണിക്കും.
  • അപേക്ഷകന്റെ കൈവശം ഡിസ്ചാർജ് ബുക്ക്, പി.പി.ഓ എന്നിവ ഉണ്ടായിരിക്കണം.

അഭിമുഖം:

  • തീയതിയും സമയവും: ഒക്ടോബർ 31 രാവിലെ 10.30 മുതൽ 11.00 വരെ.
  • സ്ഥലം: ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്.
  • ഹാജരാക്കേണ്ടവ: താൽപര്യമുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പ് രേഖകളും സഹിതം നേരിട്ട് ഹാജരാകണം.

പോസ്റ്റ് ചെയ്ത തീയതി: October 26, 2025

ഫോൺ : 0484 2754000

Post a Comment

0 Comments