SSB Paramedical Recruitment 2026 - Apply Online for 76 Paramedical Posts | Free Job Alert @ ssb.gov.in

ശഷസ്ത്ര സീമ ബൽ (SSB) വിവിധ പാരമെഡിക്കൽ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്), ഹെഡ് കോൺസ്റ്റബിൾ (ഫിസിയോതെറാപ്പി അസിസ്റ്റന്റ്), കോൺസ്റ്റബിൾ (നഴ്സിംഗ് അസിസ്റ്റന്റ് കം മെഡിക്) എന്നിങ്ങനെ ആകെ 76 ഒഴിവുകളാണുള്ളത്. ഭാരതത്തിലുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ

  • സ്ഥാപനം: ശഷസ്ത്ര സീമ ബൽ (SSB)
  • തസ്തികകൾ: ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (പാരമെഡിക്കൽ)
  • ആകെ ഒഴിവുകൾ: 76
  • ജോലി തരം: കേന്ദ്ര സർക്കാർ ജോലി
  • ശമ്പളം: ₹25,500 - ₹81,100 (പ്രതിമാസം)
  • അപേക്ഷാ രീതി: ഓൺലൈൻ

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക ഒഴിവുകൾ
ഹെഡ് കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്) 30
ഹെഡ് കോൺസ്റ്റബിൾ (ഫിസിയോതെറാപ്പി അസിസ്റ്റന്റ്) 28
കോൺസ്റ്റബിൾ (നഴ്സിംഗ് അസിസ്റ്റന്റ് കം മെഡിക്) 18

പ്രധാന തീയതികൾ

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 2026 മാർച്ച് 21 മുതൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന തീയതികൾ ശ്രദ്ധിക്കുക:

  • അപേക്ഷാ ആരംഭ തീയതി: 21.03.2026
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 04.05.2026

SSB പാരമെഡിക്കൽ യോഗ്യതാ വിവരങ്ങൾ 

1. ഹെഡ് കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്)

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ സയൻസ് വിഷയങ്ങളോടെയുള്ള പത്താം ക്ലാസ് (മെട്രിക്കുലേഷൻ) വിജയം.
  • അധിക യോഗ്യത: കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി സർട്ടിഫിക്കറ്റ്.
  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ.

2. ഹെഡ് കോൺസ്റ്റബിൾ (ഫിസിയോതെറാപ്പി അസിസ്റ്റന്റ്)

  • വിദ്യാഭ്യാസ യോഗ്യത: സയൻസ് വിഷയങ്ങളോടെ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്ലസ് ടു വിജയം.
  • അധിക യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫിസിയോതെറാപ്പിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ്.
  • പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ.

3. കോൺസ്റ്റബിൾ (നഴ്സിംഗ് അസിസ്റ്റന്റ് കം മെഡിക്)

  • വിദ്യാഭ്യാസ യോഗ്യത: സയൻസ് വിഷയങ്ങളോടെയുള്ള പത്താം ക്ലാസ് (മെട്രിക്കുലേഷൻ) വിജയം.
  • അധിക യോഗ്യത: റെഡ് ക്രോസിൽ നിന്നുള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി: 18 മുതൽ 23 വയസ്സ് വരെ.

അപേക്ഷാ ഫീസ്

പൊതുവിഭാഗം (General), OBC, EWS ഉദ്യോഗാർത്ഥികൾ നിശ്ചിത തുക അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കണം. SC/ST/വനിതകൾ/മുൻ സൈനികർ എന്നിവർക്ക് ഫീസ് ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ SSB-യുടെ ഔദ്യോഗിക വെബ്സൈറ്റായ ssb.gov.in വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക. 


IMPORTANTS LINKS
Official Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments