- സ്ഥാപനം: മലബാർ ക്യാൻസർ സെന്റർ (MCC)
- തസ്തികകൾ: സയന്റിഫിക് ഓഫീസർ, ബയോ മെഡിക്കൽ എഞ്ചിനീയർ
- മൊത്തം ഒഴിവുകൾ: 03
- നിയമന രീതി: താൽക്കാലികം (കരാർ അടിസ്ഥാനത്തിൽ)
- അപേക്ഷാ തീയതി: 2026 മാർച്ച് 10 മുതൽ ഏപ്രിൽ 09 വരെ
ഒഴിവുകളുടെ വിശദാംശങ്ങൾ
| തസ്തിക | ഒഴിവുകൾ | ശമ്പളം |
|---|---|---|
| സയന്റിഫിക് ഓഫീസർ (ന്യൂക്ലിയർ മെഡിസിൻ) | 02 | Rs. 56,100 - 1,77,500 |
| ബയോ മെഡിക്കൽ എഞ്ചിനീയർ | 01 | Rs. 9,300 - 34,800 (GP-4800) |
യോഗ്യത മാനദണ്ഡങ്ങൾ
1. സയന്റിഫിക് ഓഫീസർ (ന്യൂക്ലിയർ മെഡിസിൻ)
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ എം.എസ്.സി (MSc) അല്ലെങ്കിൽ എം.എസ്.സി കഴിഞ്ഞ് PGDFIT/DMRIT യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
2. ബയോ മെഡിക്കൽ എഞ്ചിനീയർ
അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഐ.സി.ടി.ഇ (AICTE) അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 60% മാർക്കോടെ ബി.ടെക് (B.Tech) അല്ലെങ്കിൽ ബി.ഇ (BE) ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് പാസായിരിക്കണം. ഏതെങ്കിലും സ്ഥാപനത്തിലോ ആശുപത്രിയിലോ ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി
2026 ജനുവരി 1-ന് ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സിൽ കൂടാൻ പാടില്ല. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവുകൾ അർഹരായവർക്ക് ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ്
- ജനറൽ വിഭാഗം: 750 രൂപ
- SC/ST വിഭാഗം: 250 രൂപ
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഫീസ് ഓൺലൈനായി അടയ്ക്കാം.
എങ്ങനെ അപേക്ഷിക്കാം?
- മലബാർ ക്യാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.mcc.kerala.gov.in.
- 'Recruitment' എന്ന മെനുവിൽ പോയി നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിക്കുക.
- 'Apply Online' ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ തെറ്റില്ലാതെ പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
