ISRO VSSC Kerala Recruitment 2026 - Apply Online For Junior Research Fellow Posts | Free Job Alert @ vssc.gov.in

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഈ വിജ്ഞാപനം അനുസരിച്ച് മികച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

ഒഴിവുകളുടെ വിവരങ്ങൾ

സ്ഥാപനം ISRO – വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)
തസ്തിക ജൂനിയർ റിസർച്ച് ഫെലോ (JRF)
ആകെ ഒഴിവുകൾ 08
ജോലി സ്ഥലം തിരുവനന്തപുരം, കേരളം
അപേക്ഷാ രീതി ഓൺലൈൻ

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്ന ജൂനിയർ റിസർച്ച് ഫെലോകൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ പറയുന്നവയാണ്.

  • ആദ്യ രണ്ട് വർഷം: പ്രതിമാസം 37,000 രൂപ.
  • സീനിയർ റിസർച്ച് ഫെലോ (SRF) ആയി ഉയർത്തപ്പെട്ടാൽ: പ്രതിമാസം 42,000 രൂപ.
  • ഇതുകൂടാതെ VSSC നിയമങ്ങൾക്കനുസൃതമായ വീട്ടുവാടക അലവൻസിന് (HRA) അർഹതയുണ്ടായിരിക്കും.

യോഗ്യതകൾ

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണ്.

  • ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, അറ്റ്‌മോസ്ഫെറിക് സയൻസ്, മെറ്റീരിയോളജി തുടങ്ങിയ വിഷയങ്ങളിൽ ഒന്നിൽ 60% മാർക്കോടെയുള്ള M.Sc ബിരുദം.
  • അല്ലെങ്കിൽ സമാന വിഷയങ്ങളിൽ M.E / M.Tech ബിരുദം.
  • CSIR-UGC NET അല്ലെങ്കിൽ GATE അല്ലെങ്കിൽ JEST യോഗ്യത നേടിയിരിക്കണം.

പ്രായപരിധി

05.05.2026-ൽ ഉദ്യോഗാർത്ഥികളുടെ പ്രായം 28 വയസ്സിൽ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ അനുവദനീയമാണ്:

  • OBC ഉദ്യോഗാർത്ഥികൾക്ക്: 31 വയസ്സ് .
  • SC/ST ഉദ്യോഗാർത്ഥികൾക്ക്: 33 വയസ്സ് വരെ.
  • ഭിന്നശേഷിക്കാർക്കും നിയമപരമായ ഇളവുകൾ ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

  1. ഔദ്യോഗിക വെബ്സൈറ്റായ www.vssc.gov.in സന്ദർശിക്കുക.
  2. 'Recruitment' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിക്കുക.
  3. 'Apply Online' എന്ന ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
  4. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  5. അപേക്ഷാ ഫീസ് ആവശ്യമില്ല.
  6. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

പ്രധാന തീയതികൾ:

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 20 ഏപ്രിൽ 2026
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 05 മെയ് 2026

കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനും VSSC വെബ്സൈറ്റ് സന്ദർശിക്കുക.


IMPORTANTS LINKS
Official Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments