ഒഴിവുകളുടെ വിവരങ്ങൾ
| സ്ഥാപനം | ISRO – വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) |
|---|---|
| തസ്തിക | ജൂനിയർ റിസർച്ച് ഫെലോ (JRF) |
| ആകെ ഒഴിവുകൾ | 08 |
| ജോലി സ്ഥലം | തിരുവനന്തപുരം, കേരളം |
| അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ജൂനിയർ റിസർച്ച് ഫെലോകൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ പറയുന്നവയാണ്.
- ആദ്യ രണ്ട് വർഷം: പ്രതിമാസം 37,000 രൂപ.
- സീനിയർ റിസർച്ച് ഫെലോ (SRF) ആയി ഉയർത്തപ്പെട്ടാൽ: പ്രതിമാസം 42,000 രൂപ.
- ഇതുകൂടാതെ VSSC നിയമങ്ങൾക്കനുസൃതമായ വീട്ടുവാടക അലവൻസിന് (HRA) അർഹതയുണ്ടായിരിക്കും.
യോഗ്യതകൾ
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണ്.
- ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റീരിയോളജി തുടങ്ങിയ വിഷയങ്ങളിൽ ഒന്നിൽ 60% മാർക്കോടെയുള്ള M.Sc ബിരുദം.
- അല്ലെങ്കിൽ സമാന വിഷയങ്ങളിൽ M.E / M.Tech ബിരുദം.
- CSIR-UGC NET അല്ലെങ്കിൽ GATE അല്ലെങ്കിൽ JEST യോഗ്യത നേടിയിരിക്കണം.
പ്രായപരിധി
05.05.2026-ൽ ഉദ്യോഗാർത്ഥികളുടെ പ്രായം 28 വയസ്സിൽ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ അനുവദനീയമാണ്:
- OBC ഉദ്യോഗാർത്ഥികൾക്ക്: 31 വയസ്സ് .
- SC/ST ഉദ്യോഗാർത്ഥികൾക്ക്: 33 വയസ്സ് വരെ.
- ഭിന്നശേഷിക്കാർക്കും നിയമപരമായ ഇളവുകൾ ലഭ്യമാണ്.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
- ഔദ്യോഗിക വെബ്സൈറ്റായ www.vssc.gov.in സന്ദർശിക്കുക.
- 'Recruitment' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിക്കുക.
- 'Apply Online' എന്ന ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
പ്രധാന തീയതികൾ:
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 20 ഏപ്രിൽ 2026
- അപേക്ഷിക്കാനുള്ള അവസാന തീയതി: 05 മെയ് 2026
കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനും VSSC വെബ്സൈറ്റ് സന്ദർശിക്കുക.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
