കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ (Assistant PR Officer) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമന നടപടികൾ സ്വീകരിക്കുന്നത്
| തസ്തിക | അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ |
|---|---|
| ഒഴിവുകളുടെ എണ്ണം | 01 |
| വേതനം | പ്രതിമാസം ₹32,550/- |
| അപേക്ഷാ ഫീസ് | ₹500/- |
| അവസാന തീയതി | 10/03/2026, വൈകുന്നേരം 5 മണി |
യോഗ്യത മാനദണ്ഡങ്ങൾ
- വിദ്യാഭ്യാസം: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എ./ബി.എസ്.സി/ബി.കോം ബിരുദം
- പ്രവൃത്തിപരിചയം: സർക്കാർ/സ്വകാര്യ പബ്ലിസിറ്റി വിഭാഗത്തിലോ വാർത്താ ഏജൻസികളിലെ എഡിറ്റോറിയൽ വിഭാഗത്തിലോ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
- പ്രായപരിധി: 31/01/2026 ന് 35 വയസ്സിൽ കൂടാൻ പാടുള്ളതല്ല
- നൈപുണ്യം: പ്രസ് ബുള്ളറ്റിനുകൾ, ഹാൻഡ്‌ഔട്ടുകൾ എന്നിവ തയ്യാറാക്കുന്നതിൽ അവഗാഹം. ഇംഗ്ലീഷ്/മലയാളം ഭാഷകളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും
പ്രത്യേക ശ്രദ്ധയ്ക്ക്: പത്ര ഓഫീസുകളിലെ പ്രൂഫ് റീഡിംഗ് അല്ലെങ്കിൽ സമാനമായ ജോലികൾ ജേർണലിസ്റ്റിക് എക്സ്പീരിയൻസ് ആയി പരിഗണിക്കുന്നതല്ല. സ്വന്തം രചനകൾക്ക് മാത്രമേ മുൻഗണന ലഭിക്കൂ
ജോലിയുടെ സ്വഭാവം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്:
- വാർത്താക്കുറിപ്പുകൾ തയ്യാറാക്കുക, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുക
- കുടുംബശ്രീ യൂട്യൂബ് ചാനലിലേക്കും ഓൺലൈൻ റേഡിയോയിലേക്കും (റേഡിയോശ്രീ) കണ്ടന്റ് നിർമ്മിക്കുക
- ഡിജിറ്റൽ ലൈബ്രറി, ഡിജിറ്റൽ ആർക്കൈവിംഗ് എന്നിവയ്ക്ക് നേതൃത്വം നൽകുക
- ജില്ലകളിലെ പി.ആർ ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർ www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ നേരിട്ടോ തപാൽ മുഖേനയോ നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:
- പാസ്‌പോർട്ട് സൈസ് ഫോട്ടോ (JPG/JPEG ഫോർമാറ്റ്, 250 KB-ൽ താഴെ)
- ഒപ്പ് (വെള്ള പേപ്പറിൽ കറുത്ത മഷിയിൽ, 50 KB-ൽ താഴെ)
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് (മാർക്ക് ലിസ്റ്റുകൾ സ്വീകാര്യമല്ല)
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
