​​കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 240 ഒഴിവുകൾ

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡ് (NSRY Kochi) വിവിധ ട്രേഡുകളിലായി 240 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്. സെൻട്രൽ ഗവൺമെന്റ് തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. 

പ്രധാന വിവരങ്ങൾ (Highlights)

  • സ്ഥാപനം: നേവൽ ഷിപ്പ് റിപ്പയർ യാർഡ്, കൊച്ചി 
  • തസ്തിക: അപ്രന്റീസ് (Apprentice) 
  • ആകെ ഒഴിവുകൾ: 240 
  • ജോലി സ്ഥലം: കൊച്ചി, കേരളം 
  • അപേക്ഷാ രീതി: ഓഫ്‌ലൈൻ (തപാൽ വഴി) 

പ്രധാന തീയതികൾ

  • അപേക്ഷ ആരംഭിച്ചത്: 2026 മാർച്ച് 03 
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഏപ്രിൽ 03 

ഒഴിവുകളുടെ വിശദാംശങ്ങൾ (Trade-wise Vacancies)

ട്രേഡ് (Trade) ഒഴിവുകൾ
ഇലക്ട്രീഷ്യൻ (Electrician) 29
ഫിറ്റർ (Fitter) 31
കമ്പ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) 21
ഇലക്ട്രോണിക്സ് മെക്കാനിക് 18
ഷിപ്പ്‌റൈറ്റ് വുഡ് (Shipwright Wood) 18
ഷീറ്റ് മെറ്റൽ വർക്കർ 16
ഇൻസ്ട്രുമെന്റ് മെക്കാനിക് 15
വെൽഡർ (Welder - Gas & Electric) 14
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 14


കൂടാതെ മെക്കാനിക് ഡീസൽ, ടർണർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, പെയിന്റർ തുടങ്ങി വിവിധ ട്രേഡുകളിലും ഒഴിവുകളുണ്ട്. 

കൂടുതൽ ഒഴിവ് വിവരങ്ങൾ അറിയാൻ Official Notification സന്ദർശിക്കുക

യോഗ്യതകൾ (Eligibility)

വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി (10th Std) കുറഞ്ഞത് 50% മാർക്കോടെയും, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (NCVT) 65% മാർക്കോടെയും വിജയിച്ചിരിക്കണം. 

പ്രായപരിധി: 2026 ജൂൺ 01-ന് 18 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. 

തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)

എസ്.എസ്.എൽ.സി, ഐ.ടി.ഐ എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂവിനും മെഡിക്കൽ പരിശോധനയ്ക്കും ഉള്ള കത്തുകൾ ലഭിക്കും. 

അപേക്ഷിക്കേണ്ട രീതി

  1. ഔദ്യോഗിക Website സന്ദർശിച്ച് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. 
  2. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. 
  3. യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. 
  4. അപേക്ഷാ കവറിന് പുറത്ത് "APPLICATION FOR THE POST OF ………" എന്ന് രേഖപ്പെടുത്തണം. 

അപേക്ഷ അയക്കേണ്ട വിലാസം:
The Admiral Superintendent (for Officer-in-Charge),
Apprentices Training School, Naval Ship Repair Yard,
Naval Base, Kochi – 682004.


IMPORTANTS LINKS
Employment Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments