കേരള PSC പുതിയ വിജ്ഞാപനം: നിയമസഭാ സെക്രട്ടേറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (MLA Hostel) ഒഴിവ്

കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ പുതിയ ഒഴിവുകൾ

അമെനിറ്റീസ് അസിസ്റ്റന്റ് (MLA Hostel) റിക്രൂട്ട്‌മെന്റ് 2025

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നിയമസഭാ സെക്രട്ടേറിയറ്റിലെ അമെനിറ്റീസ് അസിസ്റ്റന്റ് (MLA Hostel) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. 2025 ഡിസംബർ 31-നാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രധാന വിവരങ്ങൾ

വകുപ്പ്നിയമസഭാ സെക്രട്ടേറിയറ്റ് 
തസ്തികയുടെ പേര്അമെനിറ്റീസ് അസിസ്റ്റന്റ് (MLA Hostel) 
കാറ്റഗറി നമ്പർ782/2025 
ശമ്പള സ്കെയിൽ24,400 - 55,200/- 
അവസാന തീയതി04.02.2026 

ഒഴിവുകളുടെ എണ്ണവും നിയമന രീതിയും

ഈ വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • തിരുവനന്തപുരം: 07 (ഏഴ്) ഒഴിവുകൾ.
  • തിരുവനന്തപുരം ജില്ലക്കായി ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
  • ഈ ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ കുറഞ്ഞത് ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി മൂന്ന് വർഷത്തേക്കോ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
  • റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റ് ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ഒരു റവന്യൂ ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കാതെ സ്ഥലംമാറ്റം അനുവദനീയമല്ല.
  • നേരത്തെ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയില്ല.

യോഗ്യതകളും പ്രായപരിധിയും

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

വിദ്യാഭ്യാസ യോഗ്യത:

  • എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • ശാരീരിക ക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • ഗവൺമെന്റ് സർവീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ ശാരീരിക ക്ഷമത സാക്ഷ്യപ്പെടുത്തണം.
  • ഈ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

പ്രായപരിധി:

  • 18 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
  • 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ).
  • നിയമാനുസൃതമായ ഇളവുകൾ പ്രകാരം പരമാവധി പ്രായപരിധി 50 വയസ്സിൽ കൂടാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'വൺ ടൈം രജിസ്‌ട്രേഷൻ' പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

  • നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
  • പുതിയതായി പ്രൊഫൈൽ നിർമ്മിക്കുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.
  • ഫോട്ടോയുടെ താഴെ പേരും എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് 10 വർഷത്തെ കാലാവധി ഉണ്ടായിരിക്കും.
  • അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.
  • ആധാർ കാർഡ് ഉള്ളവർ അത് തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം.
  • അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.

പ്രൊബേഷൻ കാലാവധിയും മറ്റ് വിവരങ്ങളും

ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തെ സേവന കാലയളവിനുള്ളിൽ രണ്ട് വർഷം പ്രൊബേഷനിൽ ആയിരിക്കും. 

IMPORTANTS LINKS
OFFICIAL NOTIFICATION Click here
APPLY NOW Click here
OFFICIAL WEBSITE Click here
MORE JOBS 👉 Click here
JOIN WHATSAPP CHANNEL Click here

Post a Comment

0 Comments