കാറ്റഗറി നമ്പർ: 744/2025
ഗസറ്റ് തീയതി: 31.12.2025
അവസാന തീയതി: 04.02.2026
തസ്തികയുടെ വിവരങ്ങൾ
| സ്ഥാപനം | കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് |
|---|---|
| തസ്തികയുടെ പേര് | ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് |
| ശമ്പളം | ₹ 20,000 – 45,800/- |
| ഒഴിവുകൾ | Anticipated Vacancies |
യോഗ്യത മാനദണ്ഡങ്ങൾ
1. വിദ്യാഭ്യാസ യോഗ്യതകൾ
- പ്ലസ് ടു (Plus 2) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ഗ്രേഡ് (KGTE) സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിലെ (Computer Word Processing) യോഗ്യതയും ഉണ്ടായിരിക്കണം.
- ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- 2002 ജനുവരിക്ക് മുൻപ് KGTE ടൈപ്പ് റൈറ്റിംഗ് പാസ്സായവർ അപേക്ഷാ തീയതിക്ക് മുൻപായി കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിൽ പ്രത്യേക സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
2. പ്രായപരിധി
18 മുതൽ 36 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അതായത്, 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
- ഒരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
- നിലവിൽ ഈ സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പരമാവധി 5 വർഷം വരെ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി 'വൺ ടൈം രജിസ്‌ട്രേഷൻ' നടത്തിയതിനുശേഷം മാത്രമേ അപേക്ഷിക്കാവൂ.
- നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യാം.
- തുടർന്ന് വിജ്ഞാപന ലിങ്കിലെ 'Apply Now' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ പേരും എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തണം.
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഒരിക്കൽ സമർപ്പിച്ച അപേക്ഷ പിന്നീട് മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് അല്ലെങ്കിൽ സോഫ്റ്റ് കോപ്പി സൂക്ഷിക്കേണ്ടതാണ്.
| IMPORTANTS | LINKS |
|---|---|
| OFFICIAL NOTIFICATION | Click here |
| APPLY NOW | Click here |
| OFFICIAL WEBSITE | Click here |
| MORE JOBS 👉 | Click here |
| JOIN WHATSAPP CHANNEL | Click here |
