അഭിമുഖ തീയതി: 12 ജനുവരി 2026
സമയം: ഉച്ചയ്ക്ക് 02:00 മണി
സമയം: ഉച്ചയ്ക്ക് 02:00 മണി
ഒഴിവുകളുടെ വിവരങ്ങൾ
നാഷണൽ ആയുഷ് മിഷന് കീഴിൽ കോഴിക്കോട് ജില്ലയിലാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഒഴിവുകൾ താഴെ പറയുന്നവയാണ്:
- സാനിറ്റേഷൻ വർക്കർ (Sanitation Worker): 01 ഒഴിവ്
- കുക്ക് (Cook): 01 ഒഴിവ്
- മെയിൽ തെറാപ്പിസ്റ്റ് - ആയുർവേദ (Male Therapist): 01 ഒഴിവ്
വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും
| തസ്തിക | യോഗ്യത | ശമ്പളം (പ്രതിമാസം) |
|---|---|---|
| സാനിറ്റേഷൻ വർക്കർ | SSLC | ₹11,025 |
| കുക്ക് | ഏഴാം ക്ലാസ് വിജയം | ₹12,000 |
| മെയിൽ തെറാപ്പിസ്റ്റ് | ഗവൺമെന്റ് അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് | ₹14,700 |
പ്രായപരിധി
01.01.2026 കണക്കാക്കി അപേക്ഷകർക്ക് പരമാവധി 40 വയസ്സ് കവിയാൻ പാടില്ല. സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള വയസ്സ് ഇളവുകൾ അർഹരായവർക്ക് ലഭ്യമായിരിക്കും.
അപേക്ഷിക്കേണ്ട രീതി
ഈ തസ്തികകളിലേക്ക് നേരിട്ടുള്ള അഭിമുഖം (Walk-in-Interview) വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകളുമായി നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്:
- പൂരിപ്പിച്ച അപേക്ഷാഫോം (ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്).
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ.
- തിരിച്ചറിയൽ രേഖ (Aadhar, Voter ID etc.).
- സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
അഭിമുഖം നടക്കുന്ന സ്ഥലം (Venue)
ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്,
നാഷണൽ ആയുഷ് മിഷൻ, ഡിസ്ട്രിക്റ്റ് ആയുർവേദ ഹോസ്പിറ്റൽ,
ഭട്ട് റോഡ്, വെസ്റ്റ് ഹിൽ, ചുങ്കം-കോഴിക്കോട്-673005.
| IMPORTANTS | LINKS |
|---|---|
| OFFICIAL NOTIFICATION | Click here |
| OFFICIAL WEBSITE | Click here |
| MORE JOBS 👉 | Click here |
| JOIN WHATSAPP CHANNEL | Click here |
