പ്രധാന വിവരങ്ങൾ (Notification Highlights)
| തസ്തികയുടെ പേര് | ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) |
|---|---|
| കാറ്റഗറി നമ്പർ | 423/2025 |
| സ്ഥാപനം/വകുപ്പ് | വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ |
| വിജ്ഞാപന തീയതി | 30/10/2025 |
| ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി | 03/12/2025 രാത്രി 12 മണി വരെ |
| ഒഴിവുകളുടെ എണ്ണം | Anticipated Vacancies |
| നിയമന രീതി | നേരിട്ടുള്ള നിയമനം (Direct Recruitment) |
| ശമ്പള സ്കെയിൽ | ബന്ധപ്പെട്ട സ്ഥാപനത്തിലെ ശമ്പളക്രമം അനുസരിച്ച് |
* VPA Apprenticeship recruitment 2025
യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria)
1. വിദ്യാഭ്യാസ യോഗ്യത (Educational Qualification)
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഏഴാം ക്ലാസ് വിജയം (Standard VII Pass) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക: സാധാരണ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിൽ നിന്ന് വ്യത്യസ്തമായി, കമ്പനി/ബോർഡ് LGS തസ്തികയിലേക്ക് ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്.
2. പ്രായപരിധി (Age Limit)
പ്രായപരിധി 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ്. അതായത് 02/01/1989-നും 01/01/2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
- സംവരണ വിഭാഗങ്ങളായ പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗക്കാർ (OBC) എന്നിവർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.
3. മറ്റ് യോഗ്യതകൾ
അപേക്ഷകർക്ക് സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. എന്നാൽ, വനിതാ ഉദ്യോഗാർത്ഥികളെയും ഭിന്നശേഷിക്കാരെയും (Differently Abled) സൈക്കിൾ ഓടിക്കാൻ അറിയേണ്ടതില്ല എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട രീതി (How to Apply Online)
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (One Time Registration) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
- ആദ്യം കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- "വൺ ടൈം രജിസ്ട്രേഷൻ" ചെയ്തവർ അവരുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക (Kerala PSC Thulasi Login).
- നോട്ടിഫിക്കേഷൻ ലിങ്കിൽ Category No. 423/2025-നായി തിരയുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട പോസ്റ്റിന് നേർക്കുള്ള 'Apply Now' ബട്ടൺ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
- അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ ശ്രദ്ധയോടെ പൂരിപ്പിച്ച് സമർപ്പിക്കുക.
- പ്രൊഫൈലിൽ അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി താഴെ പ്രിൻറ് ചെയ്തിട്ടുള്ള, ആറുമാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ആധാർ കാർഡ് ഐഡി പ്രൂഫായി പ്രൊഫൈലിൽ ചേർത്തിരിക്കണം.
- അപേക്ഷാ ഫീസ് ഈ റിക്രൂട്ട്മെന്റിന് ബാധകമല്ല.
- അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിൻ്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ പാറ്റേണും (Selection Process & Exam Pattern)
തിരഞ്ഞെടുപ്പ് നടപടിക്രമം (Selection Procedure)
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് താഴെ പറയുന്ന ഘട്ടങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും:
- എഴുത്തുപരീക്ഷ (ഒഎംആർ ടെസ്റ്റ് - OMR Test)
- അഭിമുഖം (Interview)
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ (Document Verification)
| IMPORTANTS | LINKS |
|---|---|
| OFFICIAL NOTIFICATION | Click here |
| APPLY NOW | Click here |
| MORE JOBS 👉🏻 | Click here |
| JOIN WHATSAPP GROUP | Click here |
