പ്രധാന വിവരങ്ങൾ (റിക്രൂട്ട്മെന്റ് 2025)
| സ്ഥാപനം | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) |
|---|---|
| പോസ്റ്റ് | സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) |
| വകുപ്പ് | കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ |
| ശമ്പളം | Rs. 26,500 മുതൽ Rs.60,700 വരെ (പ്രതിമാസം) |
| അപേക്ഷാ രീതി | ഓൺലൈൻ (Kerala PSC Thulasi Profile വഴി) |
| അപേക്ഷ ആരംഭിച്ച തീയതി | 15.10.2025 |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 19.11.2025 |
Kochi Water Metro Recruitment 2025
യോഗ്യതാ മാനദണ്ഡങ്ങൾ
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
വിദ്യാഭ്യാസ യോഗ്യത
- എസ്.എസ്.എൽ.സി. (SSLC) പാസ് ആയിരിക്കണം, അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് പരിചയം തുടങ്ങിയ അധിക യോഗ്യതകളും തസ്തികയ്ക്ക് ആവശ്യമാണ് (വിശദമായ വിജ്ഞാപനം പരിശോധിക്കുക).
പ്രായപരിധി
- 21 വയസ്സിനും 39 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
- അതായത്, 02.01.1986 നും 01.01.2004 നും ഇടയിൽ (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിക്കാൻ യോഗ്യരാണ്.
- പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവർക്ക് സർക്കാർ നിബന്ധനകൾക്കനുസരിച്ചുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യതകൾ (Physical Qualification)
ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ പറയുന്ന ശാരീരിക നിലവാരം പുലർത്തണം
- ഉയരം: കുറഞ്ഞത് 165 സെന്റീമീറ്റർ.
- നെഞ്ചളവ്: കുറഞ്ഞത് 83 സെന്റീമീറ്റർ, കുറഞ്ഞത് 4 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക്: കുറഞ്ഞ ഉയരം 160 സെന്റീമീറ്റർ ആയിരിക്കും.
കാഴ്ച ശക്തി (Medical Fitness - Eye sight)
ഗ്ലാസുകൾ ഇല്ലാതെ തന്നെ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന കാഴ്ച നിലവാരം ഉണ്ടായിരിക്കണം
- ദൂര കാഴ്ച (Distant Vision): 6/6 സ്നെല്ലൻ (വലത് & ഇടത് കണ്ണ്)
- അടുത്ത കാഴ്ച (Near Vision): 0.5 സ്നെല്ലൻ (വലത് & ഇടത് കണ്ണ്)
തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)
സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുന്നു. അപേക്ഷകരുടെ എണ്ണം അനുസരിച്ച് KPSC ഈ ഘട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താം. പൊതുവെ താഴെ പറയുന്ന പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.
- ഷോർട്ട്‌ലിസ്റ്റിംഗ്
- എഴുത്തുപരീക്ഷ (Written Examination)
- ശാരീരികക്ഷമതാ പരീക്ഷ (Physical Efficiency Test - PET)
- മെഡിക്കൽ പരിശോധന
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- വ്യക്തിഗത അഭിമുഖം (Personal Interview)
Kochi Water Metro Recruitment 2025
അപേക്ഷ സമർപ്പിക്കേണ്ട വിധം (How to Apply)
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
- വൺ ടൈം രജിസ്ട്രേഷൻ (One-Time Registration): ആദ്യമായി അപേക്ഷിക്കുന്നവർ PSC-യുടെ 'തുളസി' (Thulasi) പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇതിനായി ഫോട്ടോ, ഒപ്പ്, SSLC, മറ്റ് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ഉയരം എന്നിവ നൽകേണ്ടതുണ്ട്.
- പ്രൊഫൈൽ ലോഗിൻ: നിലവിൽ രജിസ്റ്റർ ചെയ്തവർ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- വിജ്ഞാപനം കണ്ടെത്തുക: "Recruitment" അല്ലെങ്കിൽ "Notification" വിഭാഗത്തിൽ സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) തസ്തികയുടെ വിഭാഗം നമ്പർ: 386/2025 തിരഞ്ഞ് കണ്ടെത്തുക.
- വിശദാംശങ്ങൾ പൂരിപ്പിക്കുക: അപേക്ഷാ ഫോമിൽ ആവശ്യമായ വ്യക്തിഗത വിവരങ്ങളും യോഗ്യതാ വിവരങ്ങളും തെറ്റുകൂടാതെ പൂരിപ്പിക്കുക.
- ഫോട്ടോ അപ്‌ലോഡ്: അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ 10 വർഷത്തേക്ക് സാധുവായിരിക്കും.
- അപേക്ഷാ ഫീസ്: ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
- അന്തിമ സമർപ്പണം: നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക (Submit) അപേക്ഷ സമർപ്പിച്ച ശേഷം തിരുത്താനോ ഇല്ലാതാക്കാനോ സാധിക്കില്ല.
- പ്രിന്റൗട്ട്: ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകൾക്കും ഈ പ്രിന്റൗട്ട് ആവശ്യമാണ്.
| IMPORTANTS | LINKS |
|---|---|
| OFFICIAL NOTIFICATION | Click here |
| APPLY NOW | Click here |
| MORE JOBS 👉🏻 | Click here |
| JOIN WHATSAPP GROUP | Click here |
