കേരള സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ആയ കുടുംബശ്രീ സംസ്ഥാന മിഷനിലെ ഒഴിവുള്ള ഒരു തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സെന്റർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തരമാണ് നിയമന നടപടികൾ നടപ്പിലാക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കാവുന്നതാണ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 05/10/2025 വൈകുന്നേരം 5:00 മണി.
തസ്തികയുടെ വിശദാംശങ്ങൾ (KUDUMBASHREE recruitment 2025)
| തസ്തികയുടെ പേര് | സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഫിനാൻസ് & പ്രൊപ്പോസൽ എക്സാമിനേഷൻ)-(ഡി.ഡി.യു.ജി.കെ.വൈ) |
|---|---|
| കോഡ് | DDUGKY FM |
| ഒഴിവുകളുടെ എണ്ണം | 1 (സംസ്ഥാന മിഷനിൽ) |
| നിയമന രീതി | വാർഷിക കരാർ നിയമനം. (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും ആദ്യ നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കുന്നതാണ്) . |
| പ്രതിമാസ വേതനം | 60,000/- രൂപ |
വിദ്യാഭ്യാസ യോഗ്യത
- എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ എം.കോം.
- ഇതിനോടൊപ്പം ടാലി, ഡി.സി.എ അല്ലെങ്കിൽ തത്തുല്യ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- നിർദ്ദേശിച്ചിട്ടുള്ള യോഗ്യതയ്ക്ക് തത്തുല്യമായ യോഗ്യതയുള്ളവർ കോമ്പറ്റന്റ് അതോറിറ്റി നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം.
പ്രവൃത്തിപരിചയം
- സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേ തിലെങ്കിലും അക്കൗണ്ടൻറായി 7 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
- അക്കൗണ്ടുകളുടെ പരിപാലനത്തിലും സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
- 31/08/2025 ന് 45 വയസ്സിൽ കൂടാൻ പാടില്ല.
ജോലിയുടെ സ്വഭാവം
ഈ തസ്തികയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥി പ്രധാനമായും താഴെ പറയുന്ന ചുമതലകൾ നിർവഹിക്കേണ്ടതാണ്
- കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ (DDUGKY) പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകൾ കൈകാര്യം ചെയ്യുക.
- ജില്ലാ മിഷനിലെ അക്കൗണ്ടന്റ്മാരെ ഏകോപിപ്പിച്ച് സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുക.
ശ്രദ്ധിക്കുക: അപേക്ഷയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം, ഈ തസ്തികയിലെ വേതന വർദ്ധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല. കൂടാതെ, ഈ കരാർ നിയമനത്തിലൂടെ ഒരു തരം സ്ഥിര നിയമനത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷാ സമർപ്പണവും തിരഞ്ഞെടുപ്പ് പ്രക്രിയയും
അപേക്ഷാ രീതി
- അപേക്ഷകർ നിശ്ചിത ഫോർമാറ്റിൽ **ഓൺലൈനായി** അപേക്ഷ സമർപ്പിക്കണം.
- അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
- പരീക്ഷാ ഫീസ്: ഉദ്യോഗാർത്ഥികൾ 2,000/- രൂപ പരീക്ഷാഫീസായി Online ആയി അടയ്ക്കേണ്ടതാണ്.
നിയമന പ്രക്രിയയും പൊതു നിബന്ധനകളും
- സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡി.ക്കായിരിക്കും.
- തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആപ്ലിക്കേഷൻ സ്ക്രീനിംഗ്, മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, സ്കിൽ ടെസ്റ്റ്, അഭിമുഖം, അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും സംയോജനം എന്നിവ ഉൾപ്പെട്ടേക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മാത്രമേ അറിയിപ്പ് ലഭിക്കുകയുള്ളൂ.
- അപേക്ഷകൾ പൂർണ്ണമല്ലാത്തതോ, തെറ്റായതോ, യഥാസമയം ലഭിക്കാത്തതോ ആണെങ്കിൽ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
- പ്രധാന രേഖകൾ:
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന്, മാർക്ക് ഷീറ്റുകൾക്ക് പകരം ഒറിജിനൽ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ മാത്രമേ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ.
- പ്രവൃത്തിപരിചയം തെളിയിക്കുന്നതിന്, നിയമന കത്തുകളോ, ശമ്പള സർട്ടിഫിക്കറ്റുകളോ സ്വീകരിക്കുന്നതല്ല.
- ഏറ്റവും പുതിയ പ്രവൃത്തിപരിചയം സംബന്ധിച്ച്, ഉദ്യോഗാർത്ഥികൾക്ക് തൊഴിലുടമയുടെ വിശദാംശങ്ങൾ, തസ്തിക, കാലയളവ്, ജോലിയുടെ സ്വഭാവം എന്നിവ ഉൾപ്പെടുത്തിയ ഒരു അഫിഡവിറ്റ് അപ്ലോഡ് ചെയ്യാവുന്നതാണ്. ഈ ഇളവ് ഏറ്റവും പുതിയ പ്രവൃത്തിപരിചയത്തിന് മാത്രമേ ബാധകമാകൂ.
- പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിൽ ജോലിയിൽ പ്രവേശിച്ച തീയതി, റിലീവിംഗ് തീയതി, ചുമതലകൾ, അംഗീകൃത വ്യക്തിയുടെ ഒപ്പും സീലും എന്നിവ ഉൾപ്പെടാത്തപക്ഷം പരിഗണിക്കുന്നതല്ല.
- അപേക്ഷകൻ ഇന്ത്യൻ പൗരൻ ആയിരിക്കണം.
- റാങ്ക് ലിസ്റ്റ്: റാങ്ക് ലിസ്റ്റിൻറെ കാലാവധി അത് പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും.
ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ
- ഫോട്ടോഗ്രാഫ്: ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക. സ്കാൻ ചെയ്ത ചിത്രം 250 KB-യിൽ കുറഞ്ഞതും .JPG, .JPEG ഫോർമാറ്റിൽ ആയിരിക്കണം.
- ഒപ്പ്: വെള്ള പേപ്പറിൽ സ്വന്തം ഒപ്പ് മാത്രം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക. സ്കാൻ ചെയ്ത ചിത്രം 50KB-യിൽ കുറഞ്ഞതും \.JPG, .JPEG ഫോർമാറ്റിൽ ആയിരിക്കണം.
- ഒപ്പ് മുഴുവനും സ്കാൻ ചെയ്യണം; ഇനിഷ്യലുകൾ മാത്രം പോരാ. വലിയ അക്ഷരങ്ങളിൽ (CAPITAL LETTERS) ഒപ്പിടാൻ പാടില്ല.
സഹായ കേന്ദ്രം (HELP DESK)
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പർ: 0471 2320101, ext: 237,250
സമയം: പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ - വെള്ളി) രാവിലെ 10 am നും വൈകുന്നേരം 5 pm നും ഇടയിൽ.
